|    Aug 21 Tue, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തുല്യ നീതി, തുല്യ പ്രാതിനിധ്യം: ജനകീയ കണ്‍വന്‍ഷന്‍ 11ന്

Published : 9th August 2018 | Posted By: kasim kzm

തൃശൂര്‍: ജനാധിപത്യ ഭരണത്തില്‍ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വിങ്‌സ് കേരളയുടെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ 10ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷി പ്രസിഡന്റ് കെ അജിത ഉദ്ഘാടനം ചെയ്യും. വിങ്‌സ് കേരള പ്രസിഡന്റ് എന്‍ എ വിനയ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
കേരളത്തിലെ വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രഫ. ഡോ. പി ഗീത പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിങ്‌സ് കേരള സംസ്ഥാന സെക്രട്ടറി പി എം ദീപ, ഉപദേശക സമിതിയംഗം എം സുല്‍ഫത്ത്, അഡ്വ. സുധ ഹരിദ്വാര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss