|    Nov 17 Sat, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തുല്യതാ സര്‍ട്ടിഫിക്കറ്റ്: പ്രവാസി അധ്യാപകര്‍ നാളെ ധര്‍ണ നടത്തും

Published : 7th August 2018 | Posted By: kasim kzm

കോഴിക്കോട്: ഇന്ത്യയിലെ സര്‍വകലാശാലകള്‍ റഗുലര്‍, പ്രൈവറ്റ് പഠന രീതികളോടു കാണിക്കുന്ന വിവേചനം കാരണം പ്രതിസന്ധിയിലായ പ്രവാസി അധ്യാപകര്‍ പരിഹാരം തേടി സമരത്തിനൊരുങ്ങുന്നു. തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം തൊഴില്‍ നഷ്ടമാവുന്ന യുഎഇയില്‍ നിന്നുള്ള അധ്യാപകര്‍ നാളെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇയില്‍ മലയാളികളായ നിരവധി അധ്യാപകര്‍ക്കാണു തുല്യതാ സര്‍ട്ടിഫിക്കറ്റില്ലാത്തതു കാരണം തൊഴില്‍ നഷ്ടമാവുന്നത്.
പ്രൈവറ്റായി ബിരുദ, ബിരുദാനന്തര പഠനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് റഗുലര്‍ വിദ്യാര്‍ഥികളുടെ അതേ സിലബസ് പഠിച്ച വരാ യിട്ടും തുല്യത നല്‍കാതായതോടെയാണു കൂട്ട പിരിച്ചുവിടല്‍ ഭീഷണി നേരിടാന്‍ കാരണമെന്നും അധ്യാപകര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss