|    Aug 21 Mon, 2017 10:19 am

തുല്യജോലിക്ക് തുല്യവേതനം ആവശ്യപ്പെട്ട് ഈക്വാലിറ്റി ഈവ്

Published : 5th August 2017 | Posted By: fsq

 

കണ്ണൂര്‍: തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എംപ്ലോയീസ് യൂനിയന്‍(എന്‍എച്ച്എംഇയു-സിഐടിയു) ഈക്വാലിറ്റി ഈവ് എന്ന പേരില്‍ കലക്്ടറേറ്റിനു മുന്നില്‍ പ്രതിഷേധമാര്‍ച്ചും കൂട്ടായ്മയും നടത്തി. പ്രസവാവധി, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുക, സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. എന്‍എച്ച്എംഇയു ജില്ലാ പ്രസിഡന്റ് അഡ്വ. പി സന്തോഷ് അധ്യക്ഷത വഹിച്ചു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രിംകോടതി വിധി എന്‍എച്ച്എം ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും ശമ്പളവര്‍ധനവ് അടിയന്തിരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക