|    Nov 13 Tue, 2018 4:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തുലാവര്‍ഷമെത്തി; ആറു നാള്‍ ശക്തമായ മഴ

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ. തുലാവര്‍ഷം കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്.
ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം 15 ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപം കൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്. തമിഴ്‌നാട്, തെക്കന്‍ കര്‍ണാടക, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് 14 സെന്റിമീറ്റര്‍ മഴ കിട്ടി.
സാധാരണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ നല്ല രീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകാറുണ്ട്. പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബര്‍ പകുതി വരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് അണക്കെട്ടുകള്‍ തുറന്നു. അഗസ്ത്യവനത്തില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ നെയ്യാര്‍ ഡാമിലെ ജലനിരപ്പ് 84 അടിയിലേറെയായി. തുടര്‍ന്ന് ഇന്നലെ രാവിലെ നാലു ഷട്ടറുകള്‍ തുറന്നു. അരുവിക്കര അണക്കെട്ടിലെ രണ്ടും പേപ്പാറ അണക്കെട്ടിലെ ഒരു ഷട്ടറും തുറന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss