|    Nov 20 Mon, 2017 7:27 am
FLASH NEWS

തുലാവര്‍ഷത്തിന് മുമ്പേ മഴക്കുഴി തകര്‍ന്നു

Published : 16th November 2016 | Posted By: SMR

വര്‍ക്കല: വര്‍ക്കല നഗരസഭയുടെ നേതൃത്വത്തില്‍ അടുത്തിടെ പ്രൈവറ്റ്  ബസ്സ്റ്റാന്‍ഡിനുള്ളില്‍ നിര്‍മിച്ച മഴക്കുഴി കലാപരിധിക്കു മുമ്പേ തകര്‍ന്നു. നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണു തകര്‍ച്ചയ്ക്കു കാരണമെന്ന് ആരോപണമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നു ജില്ലാ കലക്ടര്‍ അനുവദിച്ച 50,000 രൂപ വിനിയോഗിച്ചാണു മഴക്കുഴി നിര്‍മിച്ചത്. മേല്‍നോട്ട ചുമതല വഹിക്കാന്‍ ബന്ധപ്പെട്ടവരില്ലാത്തതിനാല്‍ കരാറുകാര്‍ തന്നിഷ്ട പ്രകാരമാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ആക്ഷേപമുണ്ട്. മഴക്കുഴി മാലിന്യക്കുഴിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചുറ്റുവട്ടങ്ങളില്‍ നിന്നു പുറന്തള്ളുന്നത് ഇതിനുള്ളിലേക്കാണ്. ഇതൊടൊപ്പം മുണ്ടയില്‍ കുളത്തിന്റെ നവീകരണത്തിന് അനുവദിച്ച തുകയും സമയബന്ധിതമായി പദ്ധതി ആവിഷ്‌കരിക്കാത്തതു മൂലം ലാപ്‌സാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക