|    Jan 20 Fri, 2017 9:41 pm
FLASH NEWS

തുറസ്സായ സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ നടപടിയെന്ന് നഗരസഭ

Published : 30th July 2016 | Posted By: SMR

കളമശ്ശേരി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കളമശ്ശേരി നഗരസഭാ പ്രദേശത്തെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനരഹിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നഗരസഭയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ആളുകള്‍ കൂട്ടമായി താമസിക്കുകയോ അല്ലാതെയോ ചെയ്യുന്ന ഇടങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തരമായി ഒഴിവാക്കുന്നതിന് നഗരസഭ ആരോഗ്യവിഭാഗത്തില്‍ അറിയിക്കണമെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. പത്രക്കുറിപ്പില്‍ വിവരം അറിയിക്കേണ്ട ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ല.
നഗരസഭാ നമ്പറായ 0484 2532026 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. അതേസമയം എറണാകുളം സിറ്റിയിലെ ഏറ്റവും തിരക്കുള്ള കളമശ്ശേരി നഗരസഭയില്‍ പൊതുശൗചാലയം ഇല്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിട്ടിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തുന്നതിന് ജനങ്ങള്‍ ബസ്സിറങ്ങുന്നത് എച്ച്എംടി ജങ്ഷനിലാണ്.
ഇവിടങ്ങളില്‍ പൊതു ശൗചാലയം ഇല്ലാത്തതിനാല്‍ പോളിടെക്‌നിക്കിന്റെ സ്ഥലത്തും മറ്റു സ്ഥലങ്ങളിലുമാണ് ആളുകള്‍ മൂത്രമൊഴിക്കുന്നത്.
നഗരസഭയുടെ ഈ ഉത്തരവ് വന്നതോടെ പൊതു ശൗചാലയം ഇല്ലാത്ത നഗരസഭയില്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് ഏറെ ബുദ്ധിമുട്ടിലാക്കും.
കളമശ്ശേരി നഗരസഭയായിട്ട് 26 വര്‍ഷം പിന്നിടുകയും നിരവധി വികസനംകൊണ്ട് ശ്രദ്ധേയമാവുകയും ചെയ്‌തെങ്കിലും പൊതുശൗചാലയം ഇല്ലാത്തത് ഏറെ പോരായ്മയായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക