|    Oct 24 Wed, 2018 8:06 am
FLASH NEWS
Home   >  Kerala   >  

തുറവൂരില്‍ ഇടഞ്ഞ ആന ചതുപ്പില്‍പെട്ടു

Published : 5th September 2017 | Posted By: shadina sdna

ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ പെട്ടു. തൃക്കാക്കര ക്ഷേത്രത്തിലെ ഉല്‍സവത്തിനായി പത്ത് ദിവസം മുമ്പ് കൊണ്ടുപോയ ആനയെ ലോറിയില്‍ തിരികെ കൊണ്ടു വരുമ്പോഴാണ് ഇടഞ്ഞത്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ആനയാണിത്. ലോറിയില്‍ നിന്ന് ചാടിയ ആന പ്രദേശത്ത് പരിഭ്രാന്തി പരത്തി. നിരവധി വാഹനങ്ങളും വീടിന്റെ മതിലുകളും തകര്‍ത്തു. ഇടഞ്ഞ് ഓടുന്നതിനിടെയാണ് ആന ചതുപ്പില്‍ വീണത്. ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss