|    Jan 19 Thu, 2017 7:56 am
FLASH NEWS

തുറമുഖ പദ്ധതി പ്രദേശത്ത് വാവുബലിയെച്ചൊല്ലി തര്‍ക്കം

Published : 9th July 2016 | Posted By: SMR

കോവളം: കര്‍ക്കിടക വാവിന് തുറമുഖ പദ്ധതി പ്രദേശത്ത് ബലിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. വര്‍ഷങ്ങളായി കര്‍ക്കിടക വാവ് ബലി സമയത്ത് ആയിരകണക്കിന് ആളുകളാണ് മുല്ലൂര്‍ തീരത്ത് ബലിയിടുന്നത്. കഴിഞ്ഞ വര്‍ഷവും കര്‍ക്കിടക വാവിന് നിരവധി ആളുകള്‍ മുല്ലൂര്‍ തീരത്ത് ബലി തര്‍പ്പണം നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ഇത്തവണ ബലി തര്‍പ്പണം നടത്താന്‍ കഴിയില്ല എന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ് അധികൃതര്‍. കടല്‍ കുഴിച്ചെടുത്ത മണ്ണ് കൊണ്ട് നിര്‍മിച്ച മണല്‍ തിട്ടയിലാണ് നാടുകാര്‍ ബലി തര്‍പ്പണം നടത്തണം എന്ന് ആവശ്യപ്പെടുന്നത്.
എന്നാല്‍, ഇവിടം അപകടകരമായ മേഖലയാണെന്നും മണല്‍ തിട്ട ഇടിഞ്ഞ് കടലിലേക്ക് വീഴാന്‍ സാധ്യത ഉണ്ടെന്നുംും കടല്‍ ക്ഷോഭിച്ച അവസ്ഥയായതിനാല്‍ ബലിതര്‍പ്പണം കഴിഞ്ഞ് കടലില്‍ ഇറങ്ങുന്നവര്‍ക്ക് അപകടം പറ്റാന്നുള്ള സാധ്യത കൂടുതലാണെന്നും അദാനി ഗ്രൂപ്പിന്റെ വാദം. നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ സംഭവത്തില്‍ സ്ഥലം എംഎല്‍എ വിന്‍സെന്റ് ഇടപ്പെട്ടു. തുടര്‍ന്ന് തുറമുഖ പദ്ധതി പ്രദേശത്ത് എത്തിയ എംഎല്‍എ അദാനി ഗ്രൂപ്പ് അധികൃതര്‍, വിസില്‍ അധികൃതര്‍ ഫോര്‍ട്ട് എസി, തഹസീല്‍ദാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്ഥലത്ത് എത്തുന്നവരുടെ സുരക്ഷ അധികൃതര്‍ ഉറപ്പുവരുത്തുകയാണെങ്കില്‍ ഈ ഒരു തവണ പ്രദേശത്ത് ബലി തര്‍പ്പണത്തിന് അനുമതി നല്‍കാം എന്ന് അദാനി ഗ്രൂപ്പും വിസില്‍ അധികൃതരും അറിയിച്ചു. അപകട സാധ്യതയുള്ള സ്ഥലത്ത് നിന്നും മാറി കടല്‍ വെള്ളം താല്‍കാലിക ചാല്‍ വെട്ടി ബലി തര്‍പ്പണത്തിന് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചതായും സ്ഥലത്ത് എത്തുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
ബലിമണ്ഡപങ്ങള്‍ അംഗീകാരമുള്ള പുരോഹിതര്‍ക്കു മാത്രം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള പുരോഹിതര്‍ക്കു മാത്രമേ ഈ വര്‍ഷം കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ബലിമണ്ഡപങ്ങള്‍ അനുവദിക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍.
ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ നിര്‍ദേശം മാനിച്ചാണ് കലക്ടര്‍ ഈ തീരുമാനമെടുത്തത്.
ബലിതര്‍പ്പണത്തിന് ധാരാളമായി ആളുകളെത്തുന്ന തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, അരുവിപ്പുറം, അരുവിക്കര, തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് ഒഴിവാക്കാനും ഭക്തര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും വേണ്ടി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവശ്യമായ സൗകര്യങ്ങളൊരുക്കും.
ബലിക്കടവുകള്‍ മാലിന്യമുക്തമാക്കുക, വേണ്ടത്ര ഗതാഗതസൗകര്യമൊരുക്കുക, വൈദ്യുതി, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കും. യോഗത്തില്‍ ഡിസിപി ജി ശിവ വിക്രം, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജോണ്‍ വി സാമുവല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക