|    Mar 28 Tue, 2017 11:48 am
FLASH NEWS

തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സോമാലിയ

Published : 7th February 2016 | Posted By: SMR

മൊഗാദിഷു: ആഫ്രിക്കന്‍ യൂനിയന്‍ (എയു) സൈന്യത്തിന്റെ പിന്തുണയോടെ തുറമുഖ നഗരമായ മെര്‍ക്ക അല്‍ശബാബ് പോരാളികളില്‍നിന്നു തിരിച്ചുപിടിച്ചെന്ന് സോമാലിയന്‍ സൈന്യം.
കഴിഞ്ഞ ദിവസമാണ് അല്‍ശബാബ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ശക്തമായ പ്രതിരോധത്തിനു നില്‍ക്കാതെ അല്‍ശബാബ് പിന്‍വാങ്ങുകയായിരുന്നുവെന്നു തദ്ദേശവാസികള്‍ വ്യക്തമാക്കി. മെര്‍ക്കയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ യൂനിയന്‍ സൈന്യം നിഷേധിച്ചിരുന്നു. സോമാലിയയുടെ അധികാരം കൈയാളിയിരുന്ന അല്‍ശബാബിനെ പാശ്ചാത്യ സൈനിക പിന്തുണയോടെ 2011ലാണ് മൊഗാദിഷുവില്‍നിന്നു പുറത്താക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day