|    Apr 26 Wed, 2017 1:27 pm
FLASH NEWS

തുറമുഖ തൊഴിലാളികളുടെ ആയിരം ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു

Published : 18th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: തുറമുഖ ആസ്ഥാനത്തിനു മുന്നില്‍ കൊച്ചിന്‍ പോര്‍ട്ട് ജോയിന്റ് ട്രേഡ് യൂനിയന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന സമരം ആയിരം ദിവസം തികഞ്ഞ ഇന്നലെ താല്‍കാലികമായി അവസാനിപ്പിച്ചു. കൊച്ചി തുറമുഖത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തിവന്നത്. സമര ലക്ഷ്യങ്ങള്‍ ഭാഗികമായി നേടിയെടുക്കാനായതിനാലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. സമരത്തെതുടര്‍ന്ന് കൊച്ചി തുറമുഖത്തിന്റെ ദുരവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി നേതാക്കള്‍ അവകാശപ്പെട്ടു. സമരസമാപന പ്രഖ്യാപന ചടങ്ങ് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം പെയ്തു. പി എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി രാജു, കെ പി ഹരിദാസ്, വി എച്ച് ഷിഹാബുദ്ദീന്‍, സി ഡി നന്ദകുമാര്‍, എം ജമാല്‍ കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, സി കെ മണിശങ്കര്‍, ബെന്നി ഫെര്‍ണാണ്ടസ് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day