|    Mar 25 Sat, 2017 1:28 am
FLASH NEWS

തുര്‍ക്കി: 6000 പേര്‍ അറസ്റ്റില്‍

Published : 18th July 2016 | Posted By: SMR

ഇസ്താംബൂള്‍: തുര്‍ക്കിയിലെ സൈനിക അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് 6,000 പേര്‍ അറസ്റ്റിലായി. ഇവരില്‍ രാജ്യത്തെ മൂന്ന് ഉന്നത ജനറല്‍മാരും നിരവധി സൈനികരും ഉള്‍പ്പെടും. 3000ഓളം ജഡ്ജിമാരെയും പ്രോസിക്യൂട്ടര്‍മാരെയും ഭരണകൂടം പിരിച്ചുവിട്ടു. ഇവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗൂഢാലോചനക്കാരെ വിചാരണചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടികളെടുത്തുവരുകയാണെന്ന് നീതിന്യായമന്ത്രി ബേകിര്‍ ബോസ്ദാഗ് അറിയിച്ചു.
സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈനികരാണ് ജനങ്ങളുടെ നേതൃത്വത്തില്‍ വിമതരുടെ അട്ടിമറിശ്രമം തകര്‍ത്തത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം അരഡസന്‍ നഗരങ്ങളിലെ തെരുവുകളില്‍ ജനങ്ങള്‍ സംഘടിച്ചിറങ്ങി വിമതസൈനികരെ നേരിട്ടു. വിവിധ സംഭവവികാസങ്ങളില്‍ 265 പേര്‍ കൊല്ലപ്പെടുകയും 1,440 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക