|    Oct 18 Wed, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി സ്‌ഫോടനത്തിനു പിന്നില്‍ സൗദി പൗരന്‍

Published : 14th January 2016 | Posted By: SMR

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തില്‍ സ്‌ഫോടനം നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. ഐഎസില്‍ അംഗത്വമുള്ള സൗദി സ്വദേശി നബീലാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി വ്യക്തമാക്കി. ഇയാള്‍ സിറിയയില്‍നിന്ന് അഭയാര്‍ഥിയായാണ് തുര്‍ക്കിയിലെത്തിയത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി പൊട്ടിത്തെറിച്ച ഇയാളെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വിശദാംശങ്ങള്‍ ലഭ്യമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക