|    Apr 25 Tue, 2017 8:22 am
FLASH NEWS

തുര്‍ക്കി: സൈനിക അട്ടിമറി ശ്രമം; ഗുലനെതിരേ അറസ്റ്റ് വാറന്റ്

Published : 5th August 2016 | Posted By: SMR

ഇസ്താംബൂള്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത പണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനെതിരേ തുര്‍ക്കി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സൈനിക അട്ടിമറി ശ്രമം ആസ്ൂത്രണം ചെയ്‌തെന്ന കുറ്റത്തിലാണ് ഇസ്താംബൂള്‍ കോടതിയുടെ അറസ്റ്റ് വാറന്റെന്ന് തുര്‍ക്കിയുടെ അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
യുഎസിലെ പെന്‍സില്‍വാനിയയിലാണ് ഗുലന്‍ ഇപ്പോള്‍. ഗുലനെ കൈമാറാന്‍ യുഎസ് തയ്യാറാവണമെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഗുലനെ വിട്ടുകിട്ടുന്നതിനായി തുര്‍ക്കി ഔദ്യോഗികമായ അപേക്ഷകളൊന്നും നല്‍കിയിരുന്നില്ല. ഗുലനെ വിട്ടുകിട്ടുന്നതിനായുള്ള ഔദ്യോഗിക നടപടികളുടെ ആദ്യഘട്ടമായാണ് തുര്‍ക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.  കഴിഞ്ഞമാസം 15നു നടന്ന അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന ആരോപണം ഗുലന്‍ നിഷേധിച്ചിരുന്നു. ഗുലന് അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്നായിരുന്നു തുര്‍ക്കിയുടെ ആവശ്യത്തോട് യുഎസ് പ്രതികരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day