|    Jan 21 Sat, 2017 3:35 am
FLASH NEWS

തുര്‍ക്കി സൈനിക അട്ടിമറി ശ്രമം; മലയാളി വിദ്യാര്‍ഥിനി സുരക്ഷിത

Published : 17th July 2016 | Posted By: SMR

പാലക്കാട്: സൈനിക അട്ടിമറിക്ക് ശ്രമം നടന്ന തുര്‍ക്കിയിലെ ഇസ്താംബുളില്‍ പാലക്കാട് സ്വദേശി കുടുങ്ങിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു.
പാലക്കാട് ചന്ദ്രനഗര്‍ കൃഷ്ണാമ്പാളില്‍ രാജേഷിന്റെ മകള്‍ ഋതികയാണ് കലാപഭൂമിയില്‍ കുടുങ്ങിയിരിക്കുന്നത്. അതേസമയം, താന്‍ സുരക്ഷിതയാണെന്നും തല്‍ക്കാലം പേടിക്കേണ്ടതില്ലെന്നും ഋതിക പിതാവ് രാജേഷിനയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ അറിയിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കി.
തുര്‍ക്കിയിലെ പ്രമുഖ സര്‍വകലാശാലയായ അശോകയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍ഷിപ്പില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഋതിക കഴിഞ്ഞ പതിനൊന്നിനാണ് അവധികഴിഞ്ഞ് ഉത്തരേന്ത്യക്കാരായ സഹപാഠികള്‍ക്കൊപ്പം തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്. പതിനൊന്നിന് വൈകീട്ട് തുര്‍ക്കിയില്‍ ഇസ്താംബുളിലെ കോളജ് ഹോസ്റ്റലില്‍ എത്തിയതായും ഋതിക രക്ഷിതാക്കളെ അറിയിച്ചിരുന്നു.
എന്നാല്‍, ബുധനാഴ്ചവരെ മാത്രമാണ് നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. വെള്ളിയാഴ്ച മുതല്‍ വാട്‌സ്ആപ്പ് സന്ദേശം മാത്രമാണ് നാട്ടില്‍ ലഭിക്കുന്നത്. ശനിയാഴ്ചയോടെ ഇതും മുടങ്ങി. ഇപ്പോള്‍ ഫേസ്ബുക്ക് വഴി മാത്രമാണ് സന്ദേശങ്ങള്‍ ലഭിക്കുന്നതെന്നും ഋതികയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം, തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രശ്‌ന ബാധിത പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും സുരക്ഷിത താവളത്തിലേക്ക് ഉടന്‍ മാറുമെന്നും ഫേസ്ബുക്കില്‍ ഋതിക അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക