|    Jul 24 Mon, 2017 6:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി സൈനികര്‍ യുഎഇയില്‍ പിടിയില്‍

Published : 27th July 2016 | Posted By: SMR

ദുബയ്: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടു സൈനിക ജനറല്‍മാര്‍ ദുബയില്‍ പിടിയിലായി. തുര്‍ക്കി നയതന്ത്രജ്ഞരാണ് വിവരം പുറത്തുവിട്ടത്. അഫ്ഗാനിസ്താന്‍ തുര്‍ക്കി  ടാസ്‌ക് ഫോഴ്‌സിലെ കമാന്‍ഡറായ മേജര്‍ ജനറല്‍ മെഹ്‌മെത് കാഹിത് ബാകിര്‍, കാബൂളിലെ പരിശീലന വിഭാഗം കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ സെനെര്‍ തോപുക് എന്നിവരാണ് അറസ്റ്റിലായത്. അഫ്ഗാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. ഇരുവരെയും യുഎഇ അധികൃതര്‍ ചോദ്യം ചെയ്തുവരുകയാണെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക