|    Nov 24 Fri, 2017 3:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി : മാധ്യമപ്രവര്‍ത്തകര്‍ അടക്കം 35 പേര്‍ക്ക് അറസ്റ്റ് വാറന്റ്

Published : 11th August 2017 | Posted By: fsq

 

ആങ്കറ: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട്്  അഞ്ചു മാധ്യമപ്രവര്‍ത്തകരടക്കം 35 പേരെ അറസ്റ്റ്‌ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടതായി തുര്‍ക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തുനില്‍ക്കുന്ന ബിര്‍ജുന്‍ ദിപത്രത്തിന്റെ പത്രാധിപര്‍ ബുറാക് എകിസിയും അറസ്റ്റ് വാറന്റ്  നല്‍കപ്പെട്ടവരില്‍ ഉള്‍പ്പെടും. സായുധസംഘത്തിന്റെ അംഗത്വത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫതഹുല്ലാ ഹുലന്‍  ഉപയോഗിച്ചിരുന്ന ബൈബ്ലോക്ക് എന്ന ആപ്പ്  ഉപയോഗിച്ചിരുന്നവരാണ് അറസ്റ്റ് വാറന്റ് നല്‍കപ്പെട്ടവര്‍. ഹുലന്‍ നെറ്റ്‌വര്‍ക്കുകളെ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നടപടിയെന്നാണ് റിപോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക