|    Aug 18 Sat, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി മന്ത്രിമാര്‍ക്കെതിരേ യുഎസ് ഉപരോധം

Published : 3rd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: അമേരിക്കന്‍ വൈദികന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ രണ്ടു തുര്‍ക്കി മന്ത്രിമാര്‍ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. തുര്‍ക്കി നീതിന്യായ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. പട്ടാള അട്ടിമറിശ്രമത്തെത്തുടര്‍ന്ന് ചാരവൃത്തി ആരോപിച്ചാണ് യുഎസ് വൈദികന്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ബ്രന്‍സനെ വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്നു യുഎസ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. വൈദികന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതാണ് യുഎസിനെ പ്രകോപിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss