|    Jan 18 Wed, 2017 7:23 am
FLASH NEWS

തുര്‍ക്കി പട്ടാള അട്ടിമറി ശ്രമം; സൈന്യത്തെ പ്രസിഡന്റിന്റെ നിയന്ത്രണത്തിലാക്കാന്‍ നീക്കം

Published : 30th July 2016 | Posted By: SMR

അങ്കാറ: സായുധസേനയെയും നാഷനല്‍ ഇന്റലിജന്‍സ് ബ്യൂറോയെയും തന്റെ കീഴിലാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശ്രമം തുടങ്ങി. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു ശേഷമാണ് ഇതുസംബന്ധിച്ച് പ്രസിഡന്റ് തീരുമാനമെടുത്തതെന്ന് പാര്‍ലമെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
അഞ്ചു മണിക്കൂര്‍ നീണ്ട ഉന്നത സൈനികാധികാര സമിതി യോഗത്തിനു ശേഷമാണ് സൈന്യത്തെ തന്റെ കീഴിലാക്കുന്നതു സംബന്ധിച്ച് പ്രസിഡന്റ് പറഞ്ഞത്. പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം ആയിരുന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. കരസേനാ മേധാവി ഹല്‍സി അക്ബറിനെയും നാവിക-വ്യോമ കമാന്‍ഡര്‍മാരെയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു കൊണ്ടുള്ള ഉന്നത സൈനികാധികാര സമിതി തീരുമാനത്തിന് പ്രസിഡന്റ് അംഗീകാരം നല്‍കിയതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹീം കലീം വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഉര്‍ദുഗാന്‍ സായുധസേനയെയും നാഷനല്‍ ഇന്റലിജന്‍സ് ബ്യൂറോയെയും തന്റെ കീഴിലാക്കാന്‍ തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കണമെങ്കില്‍ നിയമഭേദഗതി നടത്തേണ്ടതുണ്ട്.
ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ അതിനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണവും ആവശ്യമാണ്. തീരുമാനം നടപ്പാവുകയാണെങ്കില്‍ എല്ലാ അധികാരവും പ്രസിഡന്റിന് ലഭിക്കുന്ന ഭരണ പരിഷ്‌കാരമാണ് തുര്‍ക്കിയിലുണ്ടാവുക. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ 40 ശതമാനം അഡ്മിറല്‍മാരെയും പുറത്താക്കിയിരുന്നു. 1700 സൈനികര്‍ക്കെതിരേ നടപടിയെടുത്തിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക