|    Dec 14 Fri, 2018 11:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി നല്‍കിയ ശബ്ദരേഖ ശരിവച്ച് ട്രൂഡോ

Published : 14th November 2018 | Posted By: kasim kzm

ടോറന്റോ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖ കനേഡിയന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ കേട്ടിട്ടുണ്ടെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. താന്‍ നേരിട്ട് അതു കേട്ടിട്ടില്ല. എന്നാല്‍, അതിലെ ഉള്ളടക്കത്തിന്റെ ചുരുക്കം എന്താണെന്നു തനിക്കു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങളിലേക്ക് കടക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശബ്ദരേഖയുണ്ടെന്ന കാര്യം തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ സ്ഥിരീകരിച്ചിരുന്നു. യുഎസ്, സൗദി അറേബ്യ, ഫ്രാന്‍സ്, യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത് പങ്കുവച്ചെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു ശബ്ദരേഖ ഫ്രാന്‍സിനു ലഭിച്ചിട്ടില്ലെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഉര്‍ദുഗാന് ചില രാഷ്ട്രീയ കളികളുണ്ടെന്നും അതിന്റെ ഭാഗമാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, കാനഡ ഇതു സ്ഥിരീകരിച്ചതോടെ ശബ്ദരേഖ ഉണ്ടെന്ന ഉര്‍ദുഗാന്റെ വാദം കള്ളമല്ലെന്നു തെളിഞ്ഞിരിക്കുകയാണ്. ഖഷഗ്ജിക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ തുര്‍ക്കി ഇന്റലിജന്‍സുമായി കാനഡ സഹകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss