|    Mar 29 Wed, 2017 12:59 pm
FLASH NEWS

തുര്‍ക്കി: ഗുലന്‍ ആപ്പ് ഉപയോഗിച്ച അധ്യാപകര്‍ക്ക് അറസ്റ്റ് വാറന്റ്

Published : 7th September 2016 | Posted By: SMR

അങ്കാറ: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലന്റെ ‘മെസേജിങ് ആപ്പ്’ ഉപയോഗിച്ചതിന് 150 ഓളം അധ്യാപകര്‍ക്കെതിരേ അറസ്റ്റ് വാറന്റ്. ബൈലോക്ക് എന്ന പേരിലുള്ള ആപ്പ് ഉപയോഗിക്കുന്നവരെ കണ്ടെത്താനായി അനറ്റോളിയന്‍ നഗരമായ കയ്‌സേരിയില്‍ 400ഓളം പോലിസുകാരുടെ ദൗത്യം ആരംഭിച്ചു. അനദൊലു വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈയില്‍ രാജ്യത്തുണ്ടായ സൈനിക അട്ടിമറിക്കു പിന്നില്‍ ഗുലനാണെന്നാണു സര്‍ക്കാര്‍ ആരോപിക്കുന്നത്. ആരോപണം ഗുലന്‍ നിഷേധിക്കുകയാണ്. അട്ടിമറിശ്രമത്തിനു പിന്നാലെ തന്നെ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തുവെന്നാണു വിവരം. ഭരണഘടനാ ലംഘനം, സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമം നടത്തല്‍, സായുധസംഘത്തില്‍ അംഗത്വം എന്നീ കുറ്റങ്ങളാണ് അധ്യാപകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചിലരെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്.
എത്രപേരെ അറസ്റ്റ് ചെയ്‌തെന്നും വ്യക്തമല്ല. ആപ്പിലൂടെ എന്തുതരം സന്ദേശമാണ് ഇവര്‍ അയച്ചതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മെയ്മാസം മുതല്‍ ബൈലോക്ക് വഴി അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day