|    Jan 25 Wed, 2017 1:14 am
FLASH NEWS

തുര്‍ക്കി: ഗുലന്റെ മുഖ്യ അനുയായി ഹാലിസ് ഹാന്‍സി അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലുണ്ടായ പട്ടാള അട്ടിമറിശ്രമത്തിന് നേതൃത്വം നല്‍കിയതായി സംശയിക്കുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലന്റെ വലംകൈ അറസ്റ്റിലായി. ഹാലിസ് ഹാന്‍സി, എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അട്ടിമറിശ്രമം നടക്കുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തുര്‍ക്കിയില്‍ പ്രവേശിച്ചത്. ശനിയാഴ്ച വൈകീട്ട് ഗുലന്റെ മരുമകനായ മുഹമ്മദ് സെയ്ദി ഗുലനെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ നഗരമായ എര്‍സുറുമില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. തീവ്രവാദി സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരേ ചുമത്തിയേക്കും.
2010ല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ജൂലൈ 15ലെ അട്ടിമറിശ്രമത്തിനു ശേഷം ഇതാദ്യമായാണ് കേസില്‍ ഗുലന്റെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്യുന്നത്. ഗുലന്റെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നത്. ഗുലനെ കൈമാറണമെന്ന് യുഎസിനോട് തുര്‍ക്കി ആവശ്യപ്പെട്ടു വരുകയാണ്. ആരോപണം ഗുലന്‍ നിഷേധിച്ചിരുന്നു.
അതിനിടെ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനായി പ്രധാനമന്ത്രി ബിനാലി യില്‍ദിരിമിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. തുര്‍ക്കി മന്ത്രിസഭാംഗങ്ങളാണ് സമിതിയിലുള്ളത്. അതിനിടെ അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ 5600 പേരെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ 12,652 പേരില്‍ 5600ഓളം പേര്‍ക്കെതിരേ കുറ്റം ചുമത്തിയതായാണ് വിവരം. ഇതില്‍ 300 പേര്‍ പോലിസുകാരും 3649 പേര്‍ സൈനികരും 1559 പേര്‍ ജുഡീഷ്യല്‍ അംഗങ്ങളും 20 പേര്‍ ഭരണ മേധാവികളുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക