|    May 24 Wed, 2017 9:55 am
FLASH NEWS

തുര്‍ക്കി കാര്‍ബോംബാക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു

Published : 19th August 2016 | Posted By: SMR

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ കാര്‍ ബോംബാക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ നഗരമായ എല്‍സിഗില്‍ പോലിസ് സ്‌റ്റേഷനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്നു പോലിസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വാന്‍ നഗരത്തിലുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു.
എല്‍സിഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തുര്‍ക്കിയിലെ ദോഗന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. പോലിസ് സ്‌റ്റേഷന്‍ കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാവുന്നത്. വാന്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ 70ഓളം പേര്‍ക്കു പരിക്കേറ്റു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ) വാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day