|    Jan 19 Thu, 2017 2:21 pm
FLASH NEWS

തുര്‍ക്കി കപ്പല്‍ ഗസയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 11,000 ടണ്ണോളം സഹായ സാമഗ്രികള്‍  

Published : 2nd July 2016 | Posted By: SMR

അങ്കാറ: ഗസാനിവാസികള്‍ക്കായി 11,000 ഓളം ടണ്‍ സഹായ സാമഗ്രികളുമായി തുര്‍ക്കിയില്‍ നിന്നും കപ്പല്‍ പുറപ്പെട്ടു. തെക്കന്‍ തുറമുഖമായ മെര്‍സിനില്‍ നിന്നാണ് ലേഡി ലൈല എന്ന പേരുള്ള കപ്പല്‍ യാത്ര പുറപ്പെട്ടത്. നാളെ ഇസ്രായേലിലെ അഷ്‌ഡോഡ് തുറമുഖത്ത് കപ്പലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അരി, ധാന്യപ്പൊടി, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണപ്പായ്ക്കറ്റുകള്‍ എന്നിവയാണ് കപ്പലിലുള്ളത്. കപ്പല്‍ യാത്ര പുറപ്പെടുമ്പോള്‍ തുര്‍ക്കി ഉപപ്രധാനമന്ത്രി വെയ്‌സി കയനാക്, വികസനകാര്യമന്ത്രി ലുത്ഫി എല്‍വാന്‍, തുര്‍ക്കിയിലെ ഫലസ്തീന്‍ അംബാസഡര്‍ ഫയീദ് മുസ്തഫ എന്നിവര്‍ സന്നിഹിതരായിരുന്നു. ആറു വര്‍ഷക്കാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ഇസ്രായേലും തുര്‍ക്കിയും സഹകരണം പുനസ്ഥാപിച്ചത്. ഗസയിലേക്ക് സഹായമെത്തിക്കുന്നതിന് തടസ്സം നില്‍ക്കില്ലെന്ന് ഇസ്രായേല്‍ തുര്‍ക്കിയുമായി ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഗസാ നിവാസികള്‍ക്ക് സഹായമെത്തിക്കാനുള്ള തുര്‍ക്കിയുടെ നീക്കം.
2010ല്‍ ഇസ്രായേല്‍ ഉപരോധം മറികടന്ന് ഗസയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ലയുടെ ഭാഗമായ തുര്‍ക്കി കപ്പലില്‍ ഇസ്രായേല്‍ സൈന്യം കടന്നുകയറി പത്ത് സന്നദ്ധപ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക