|    Oct 20 Fri, 2017 1:56 am
Home   >  Todays Paper  >  page 9  >  

തുര്‍ക്കി അട്ടിമറി ശ്രമം : വിചാരണ ആരംഭിച്ചു

Published : 2nd August 2017 | Posted By: fsq

 

ആങ്കറ: 2016ലെ തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ ആരംഭിച്ചു. അട്ടിമറി ശ്രമത്തില്‍ പങ്കാളികളെന്നു അന്വേഷണത്തില്‍ കണ്ടെത്തിയ 486 പേര്‍ക്കെതിരേയാണ് വിചാരണ പ്രഖ്യാപിച്ചത്്. ഇതില്‍ 461 പ്രതികള്‍ കസ്റ്റഡിയിലാണ്. 18 പേര്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. വിചാരണയ്ക്കായി പ്രതികളെ തലസ്ഥാനമായ ആങ്കറയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനെതിരായി ഇവര്‍ ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ഭരണഘടനാ ലംഘനം, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആങ്കറയ്ക്ക് വടക്കുപടിഞ്ഞാറുള്ള അകിന്‍ജി വ്യോമതാവളത്തില്‍ ഇവര്‍ സൈനിക അട്ടിമറിക്കായി ഗൂഢാലോചന നടത്തിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. അട്ടിമറി നീക്കത്തിന്റെ ആസ്ഥാനമെന്ന നിലയിലാണ് സൈനികതാവളം ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15നു നടന്ന അട്ടിമറി നീക്കത്തിനിടെ വ്യോമകേന്ദ്രത്തില്‍ നിന്നുള്ള യുദ്ധവിമാനങ്ങളാണ് ആങ്കറയിലെ ഭരണ സിരാ കേന്ദ്രത്തിനു മുകളിലെത്തിയത്. ഈ വിമാനങ്ങളുടെ സഹായത്താല്‍ മൂന്നുതവണ തുര്‍ക്കി പാര്‍ലമെന്റ് ലക്ഷ്യമിട്ട് ബോംബാക്രമണവും നടന്നു. നിലവില്‍ യുഎസില്‍ കഴിയുന്ന ആത്മീയനേതാവായ ഫത്ഹുല്ല ഗുലന്റെ പേരും കേസിലെ മുഖ്യപ്രതികളുടെ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്്്. ഗുലനാണ് അട്ടിമറി നീക്കത്തിന്റെ ആസൂത്രകനെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അട്ടിമറിശ്രമത്തില്‍ പങ്കുള്ളതായുള്ള ആരോപണം ഗുലന്‍ നിഷേധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക