|    Oct 17 Tue, 2017 10:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി അട്ടിമറിശ്രമം; 1389 സൈനികരെ പിരിച്ചുവിട്ടു

Published : 1st August 2016 | Posted By: SMR

അങ്കാറ: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 1389 സൈനികരെ സര്‍ക്കാര്‍ പിരിച്ചുവിട്ടതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
രാജ്യത്ത് ജൂണ്‍ 15നുണ്ടായ അട്ടിമറിശ്രമത്തിനു പിന്നില്‍ ഗുലനാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. പരിശീലന അക്കാദമികള്‍ അടയ്ക്കുന്നതുള്‍പ്പെടെ സൈനികമേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
ഭരണഘടനയില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അത് നിലവില്‍ വരുകയാണെങ്കില്‍ ദേശീയ രഹസ്യാന്വേഷണവിഭാഗവും (എംഐടി) സൈനികമേധാവിയും പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഉര്‍ദുഗാനെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സൈനിക സ്‌കൂളുകള്‍ അടയ്ക്കും.
ദേശീയ സൈനിക സര്‍വകലാശാല സ്ഥാപിക്കുമെന്നും ഭാവിയില്‍ വ്യോമ, നാവിക, കരസേനയുടെ മേധാവികള്‍ പ്രതിരോധമന്ത്രി ഫിക്‌രി ഇസികിന് നേരിട്ട് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉര്‍ദുഗാന്‍ പറയുന്നു. അട്ടിമറിശ്രമം തിരിച്ചറിയാന്‍ കഴിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക