|    Mar 24 Fri, 2017 9:58 am
FLASH NEWS

തുര്‍ക്കിയും കുര്‍ദ് സൈന്യവും സിറിയയില്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം: പെന്റഗണ്‍

Published : 31st August 2016 | Posted By: SMR

വാഷിങ്ടണ്‍: വടക്കന്‍ സിറിയയില്‍ ഐഎസിനെ ലക്ഷ്യം വയ്ക്കുന്നതിനു പകരം തുര്‍ക്കി സൈന്യവും കുര്‍ദ് സൈന്യവും പരസ്പരം ഏറ്റുമുട്ടരുതെന്ന് യുഎസ് പ്രതിരോധവകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കി സൈന്യം ഐഎസിനെതിരേ സിറിയയില്‍ ശക്തമായ ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ കുര്‍ദ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെയും (വൈപിജി) ലക്ഷ്യം വയ്ക്കുന്നതായി തുര്‍ക്കി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഷ് കാര്‍ട്ടറുടെ പ്രസ്താവന.
വൈപിജി മേഖലകളില്‍ നടത്തിയ ആക്രമണങ്ങളില്‍ 25 കുര്‍ദ് ഭീകരരെ വധിച്ചതായി തുര്‍ക്കി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഐഎസിനെതിരായുള്ള പോരാട്ടത്തില്‍ യുഎസിന്റെ സഖ്യകക്ഷികളാണ് വൈപിജിയും തുര്‍ക്കി സൈന്യവും. വൈപിജിയെ ലക്ഷ്യം വയ്ക്കരുതെന്നു കാര്‍ട്ടര്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക