|    Jan 22 Sun, 2017 5:37 pm
FLASH NEWS

തുര്‍ക്കിയില്‍ 189 ജഡ്ജിമാര്‍ക്കെതിരേ വാറന്റ്

Published : 15th October 2016 | Posted By: SMR

അങ്കാറ: ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടെ തുര്‍ക്കിയില്‍ 189 പേര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി റിപോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ് വാറന്റ്. ഗുലന്റെ ബൈലോക്ക് എന്ന പേരിലുള്ള സന്ദേശങ്ങളയക്കുന്ന ആപ്പ് ഇവര്‍ ഉപയോഗിച്ചതായി അങ്കാറ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. രാജ്യത്ത് ജൂലൈയിലുണ്ടായ അട്ടിമറിശ്രമത്തിനു പിന്നില്‍ ഗുലനാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ആപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ 184 ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 3500ഓളം ജഡ്ജിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക