|    Sep 25 Mon, 2017 6:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ 131 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Published : 29th July 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നാലെ രാജ്യത്തെ 131 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. മൂന്നു വാര്‍ത്താ ഏജന്‍സികള്‍, 16 ടിവി ചാനലുകള്‍, 23 റേഡിയോ സ്‌റ്റേഷനുകള്‍, 45 പത്രങ്ങള്‍, 15 മാഗസിനുകള്‍, 29 പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. തുര്‍ക്കിയിലെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ദിനപത്രത്തിലൊന്നായ സമാന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഒപ്പം സ്ഥാപനത്തിലെ 47 ജീവനക്കാര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുള്ള മാധ്യമങ്ങളാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതില്‍ മിക്കതും. ഗുലനാണ് അട്ടിമറിശ്രമത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ആരോപണം ഗുലന്‍ നിഷേധിക്കുകയാണ്. അതേസമയം, 149 ജനറല്‍മാരും അഡ്മിറല്‍മാരും ഉള്‍പ്പെടെ 1700ഓളം സൈനികരെ കുറ്റവിമുക്തരാക്കിയതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അട്ടിമറിശ്രമത്തിനു പിന്നാലെ അറസ്റ്റിലായവരാണ് ഇവര്‍.
അതിനിടെ, തുര്‍ക്കിയിലെ പരമോന്നത സൈനിക സമിതിയില്‍ നിന്നും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചു. സമിതി യോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. അട്ടിമറിശ്രമത്തിനു പിന്നാലെ സര്‍ക്കാരിന്റെ സൈനികരോടുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.
കമില്‍ ബാസൊഗ്‌ലു, ഇഹ്‌സാന്‍ ഉയ എന്നിവരാണ് രാജി വച്ചത്. 130 ജനറല്‍മാരുള്‍പ്പെടെ 1223 സൈനികരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 250ഓളം പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക