|    May 26 Fri, 2017 9:23 am
FLASH NEWS

തുര്‍ക്കിയില്‍ 12,800 പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു

Published : 5th October 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ 12,800 പോലിസ്  ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇത്രയും പേരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ 15നുണ്ടായ പട്ടാള അട്ടിമറിശ്രമത്തിന് പിന്നില്‍ ഗുലനാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്തവരില്‍ 2523 പേര്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് പോലിസ് ആസ്ഥാനത്തുനിന്നുള്ള വിവരം.
അട്ടിമറിശ്രമത്തിനു പിന്നാലെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി നീട്ടിയതിനു പിന്നാലെയാണ് നടപടി. ഇതുവരെ പതിനായിരക്കണക്കിനാളുകളെ സസ്‌പെന്‍ഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ സൈനികരും പോലിസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പെടും. അട്ടിമറിശ്രമത്തില്‍ പങ്കില്ലെന്നാണ് ഗുലന്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day