|    May 22 Mon, 2017 11:19 pm
FLASH NEWS

തുര്‍ക്കിയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

Published : 7th October 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള പോലീസ് സ്‌റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. യെനിബോസ്‌ന ജില്ലയിലാണ് സംഭവം. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഇസ്താംബൂള്‍ ഗവര്‍ണര്‍ വാസിപ് സാഹിന്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ കത്തിനശിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day