തുര്‍ക്കിയില്‍ സ്ഫോടനം; അഞ്ചു പേര്‍ക്ക് പരിക്ക്
Published : 3rd December 2015 | Posted By: SMR
അങ്കറ: തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ ബെറാംപാസ മെട്രോ സ്റ്റേഷനു സമീപത്തെ മേല്‍പ്പാലത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നഗരത്തെ നടുക്കിയ വന്‍ സ്ഫോടനം. പാലത്തിനടിയിലൂടെ ട്രെയിന്‍ കടന്നു പോവുമ്പോഴാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. അധികൃതര്‍ സ്റ്റേഷനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇസ്താംബൂളിലെ യൂറോപ്യന്‍ ഭാഗത്തുള്ള ജനവാസ, വ്യവസായ മേഖലയാണ് ബെറാംപാസ.
മേല്‍പ്പാലത്തില്‍ സ്ഥാപിച്ച പൈപ്പ്ബോംബാണ് പൊട്ടിത്തെറിച്ചതെന്നും അഞ്ചു പേര്‍ക്കു പരിക്കേറ്റതായും ജില്ലാ മേയര്‍ അതില്ല ഐദിനര് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.