|    May 29 Mon, 2017 9:39 am
FLASH NEWS

തുര്‍ക്കിയില്‍ വന്‍ വ്യവസായികള്‍ പിടിയില്‍

Published : 30th July 2016 | Posted By: SMR

അങ്കാറ: ജൂലൈ 15ന് രാജ്യത്തുണ്ടായ അട്ടിമറിശ്രമത്തിനു പിന്നാലെ തുര്‍ക്കിയില്‍ മൂന്നു വന്‍കിട വ്യവസായികളെ കൂടി അറസ്റ്റ് ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. കൈസേരി നഗരത്തില്‍ പരമ്പരാഗത വ്യവസായ സ്ഥാപനമായ ബോയ്ഡാക് ഹോള്‍ഡിങിലെ മുസ്തഫ ബോയ്ഡാക്, മറ്റു രണ്ട് എക്‌സിക്യൂട്ടീവുകളായ സുക്രു, ഹാലിത് ബോയ്ഡാക് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കമ്പനിയിലെ മറ്റു രണ്ട് പ്രധാനികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day