|    Nov 13 Tue, 2018 7:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ വംശീയവാദികള്‍ ശക്തിപ്പെടുന്നു

Published : 18th August 2018 | Posted By: kasim kzm

ഇസ്താംബൂള്‍: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പക്ഷംചേര്‍ന്നു തുര്‍ക്കിയില്‍ തുര്‍ക്കി വംശീയതയ്ക്കു വേണ്ടി വാദിക്കുന്ന വലതുപക്ഷ വിഭാഗം ശക്തിപ്പെടുന്നതായി നിരീക്ഷകര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ തന്നെ കേവല ഭൂരിപക്ഷം നേടാന്‍ ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയെ സഹായിച്ചത് കടുത്ത യാഥാസ്ഥിതികരായി അറിയപ്പെടുന്ന എംഎച്ച്പിയാണ്. തിരഞ്ഞെടുപ്പില്‍ എംഎച്ച്പി 11 ശതമാനം വോട്ടുകള്‍ നേടി പാര്‍ലമെന്റംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു.
സമീപകാലത്തായി ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്ന ഉര്‍ദുഗാന്‍ ഗുലന്‍ പ്രസ്ഥാനത്തിന്റെയും സൈന്യത്തിന്റെയും സ്വാധീനം കുറയ്ക്കുന്നതിനായി വലതുപക്ഷത്തേക്കു ചായുകയായിരുന്നു. നിഗൂഢ ആത്മീയസംഘമായ ഗുലന്‍ പ്രസ്ഥാനം തുര്‍ക്കിയിലെ ഭരണതലത്തില്‍ വലിയ സ്വാധീനം നേടുകയും 2016ല്‍ സൈനികമായി അട്ടിമറിക്കു ശ്രമിക്കുകയും ചെയ്തിരുന്നു.
കുര്‍ദ് വംശമോ ഭാഷയോ ഇല്ലെന്നു വാദിക്കുന്ന എംഎച്ച്പിയുടെ നേതാവ് ദൗലത്ത് ബഹ്ജലി ദശാബ്ദങ്ങളായി തുര്‍ക്കിയില്‍ സ്വാധീനം ചെലുത്തിയിരുന്ന ഉള്‍ക്കുചുലര്‍ വിഭാഗത്തിന്റെ പ്രതിനിധിയാണ്. തുര്‍ക്കിയിലെ അധോലോക സംഘവുമായും ബഹ്ജലിക്ക്് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഉര്‍ദുഗാന്‍ ഒരിക്കല്‍ കുര്‍ദുകളോട് അനുഭാവം പുലര്‍ത്തുകയും കുര്‍ദ് പ്രദേശങ്ങളില്‍ കുര്‍ദി സ്‌കൂളുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. കുര്‍ദുകള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് സായുധസംഘങ്ങള്‍ ശക്തിപ്പെടുന്നതു തടയുന്നതിനാണ് ഉര്‍ദുഗാന്‍ ബഹ്ജലിയുമായി കൈകോര്‍ത്തതെന്നാണ് എകെ പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍, തുര്‍ക്കിയില്‍ മുമ്പ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന വലതുപക്ഷ-സൈനിക അധോരാഷ്ട്രം തിരിച്ചെത്തുന്നതിന് ഇതു വഴിവയ്ക്കുമെന്നു രാഷ്ട്രമീംമാംസകനായ കമാല്‍ചാന്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss