|    Jul 22 Sat, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ പോലിസ് ആസ്ഥാനത്തിന് നേരെ ആക്രമണം; 11 മരണം

Published : 27th August 2016 | Posted By: SMR

അങ്കാറ: തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സിസറില്‍ പോലിസ് ആസ്ഥാനത്തിനു നേരെ ട്രക്ക് ബോംബ് ആക്രമണം. ആസ്ഥാനത്തിനു പുറത്തുള്ള ചെക്‌പോയിന്റിലാണ് ആക്രമണമുണ്ടായത്. 11 പോലിസ് ഉദ്യോഗസ്ഥര്‍ മരിക്കുകയും 80ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലിസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ സിവിലിയന്‍മാരാണെന്നു സിര്‍നാക് ഗവര്‍ണര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ മൂന്നുനിലക്കെട്ടിടം നിലംപൊത്തി.
ഇറാഖും സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലെ സിര്‍നാക് പ്രവിശ്യയിലാണു കുര്‍ദുകളുടെ അധീനതയിലുള്ള സിസര്‍ സ്ഥിതിചെയ്യുന്നത്. അതേസമയം, ആക്രമണത്തിനു പിന്നില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്ന് (പികെകെ) തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം ആരോപിച്ചു. തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് കെമാല്‍ കിലിക്ദാരൊഗ്‌ലുവിനു നേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിനു പിന്നിലും പികെകെ ആണെന്ന് ആഭ്യന്തരമന്ത്രി എഫ്കാന്‍ അല ആരോപിച്ചിരുന്നു. സിറിയയില്‍ ഐഎസിനും കുര്‍ദുകള്‍ക്കുമെതിരേ തുര്‍ക്കി ശക്തമായ നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണു പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക