|    Jul 26 Wed, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനം; സൈനികരടക്കം 18 മരണം

Published : 10th October 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ സൈനിക കേന്ദ്രത്തിനു സമീപം കുര്‍ദിഷ് പോരാളികള്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 10 പേര്‍ സൈനികരും ബാക്കിയുള്ളവര്‍ സാധാരണക്കാരുമാണ്. 11 പട്ടാളക്കാരടക്കം 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സെംദിന്‍ലി-യുക്‌സെകുവാ ഹൈവേയിലെ സൈനിക കേന്ദ്രത്തിനു സമീപമായിരുന്നു ആക്രമണം. കുര്‍ദ് മേഖലകള്‍ക്കു നേരെ സൈന്യം പ്രത്യാക്രമണം നടത്തിയതായും റിപോര്‍ട്ടുണ്ട്. തുര്‍ക്കിയില്‍ കുര്‍ദുകളുടെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സൈന്യവും തമ്മിലുള്ള ഏറ്റമുട്ടലിനിടെ ഇതിനകം 1000ത്തോളം കുര്‍ദിഷ് പോരാളികളും 600ലധികം തുര്‍ക്കിഷ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇരുവിഭാഗവും രണ്ടര വര്‍ഷത്തോളം നിലനിര്‍ത്തിയിരുന്ന വെടിനിര്‍ത്തല്‍ കഴിഞ്ഞവര്‍ഷം അവസാനം ലംഘിക്കപ്പെട്ടതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക