|    Jun 29 Thu, 2017 4:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ എച്ച്ഡിപി പാര്‍ലമെന്റ് ബഹിഷ്‌കരിച്ചു

Published : 7th November 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (എച്ച്ഡിപി) പാര്‍ലമെന്റ് പ്രവൃത്തികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപനം നടത്തി. പാര്‍ട്ടിയിലെ നേതാക്കളും എംപിമാരും അടക്കം 12 പേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ദിയാര്‍ബക്കിറില്‍ നടന്ന പാര്‍ട്ടി യോഗത്തിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്റില്‍ 59 അംഗങ്ങളുള്ള എച്ച്ഡിപി പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ്.
തീവ്രവാദക്കേസില്‍ അന്വേഷണത്തോട് പ്രതികരിക്കാത്തതാണ് അറസ്റ്റിനു കാരണമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എച്ച്ഡിപി സഹനേതാക്കളായ സലാഹുദ്ദീന്‍ ദെമിര്‍താസ്, ഫിഗെന്‍ യുക്‌സെക്ദാഗ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ കുര്‍ദ് അനുകൂല ദിനപത്രത്തിലെ എഡിറ്ററെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു.
കൂടുതല്‍ വിമത അനുകൂലപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരേ ഇസ്താംബൂളില്‍ പ്രകടനം നടത്തിയ 1000ഓളം പേരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക