|    Jan 19 Thu, 2017 1:47 am
FLASH NEWS

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ; അട്ടിമറി ശ്രമം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഉര്‍ദുഗാന്‍

Published : 22nd July 2016 | Posted By: SMR

അങ്കാറ: സൈനിക അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്കാണ് അടിയന്തരാവസ്ഥ.
ദേശീയ സുരക്ഷാസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉര്‍ദുഗാന്‍ ടെലിവിഷന്‍ ചാനല്‍ വഴി അറിയിച്ചു. സൈനിക അട്ടിമറിയില്‍ പങ്കാളികളായ എല്ലാ വകുപ്പുകളിലെയും ആളുകളെ കണ്ടെത്തുന്നതിനും തീവ്രവാദ സാന്നിധ്യം അവസാനിപ്പിക്കുന്നതിനും അടിയന്തരാവസ്ഥ ആവശ്യമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അടിയന്തരാവസ്ഥയിലൂടെയേ സാധിക്കൂ. സൈന്യത്തിലുള്ള ‘മാലിന്യ’ങ്ങളെ പുറന്തള്ളേണ്ടതുണ്ട്.
അട്ടിമറി ശ്രമം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും ഉര്‍ദുഗാന്‍ അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അട്ടിമറിശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫതഹുല്ല ഗുലനാണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. ഗുലനെ തുര്‍ക്കിക്കു കൈമാറണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടെങ്കിലും തെളിവുകളില്ലാതെ നടപടി സ്വീകരിക്കില്ലെന്നാണ് യുഎസ് നിലപാട്.
തുര്‍ക്കി ഭരണഘടന പ്രകാരം ആറു മാസം വരെയാണ് അടിയന്തരാവസ്ഥ അനുവദിക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ സാധാരണക്കാരെ ബാധിക്കില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കില്ലെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
വിമത സൈനികര്‍ക്ക് ഗ്രീസില്‍ തടവ്
ഏതന്‍സ്: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഗ്രീസിലേക്ക് കടന്ന വിമതസൈനികര്‍ക്ക് ഗ്രീക്ക് കോടതി രണ്ടുമാസത്തെ തടവു വിധിച്ചു. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതിനാണ് എട്ടു സൈനികര്‍ക്ക് തടവ് വിധിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക