|    Jan 21 Sat, 2017 6:58 pm
FLASH NEWS

തുര്‍ക്കിയിലേക്ക് അവധിക്ക് പോയ കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Published : 14th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: ദുബയിലെ ജോലിസ്ഥലത്ത് നിന്ന് അവധിക്കാലം ചെലവിടാന്‍ തുര്‍ക്കിയിലേക്ക് യാത്ര തിരിച്ച കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ മൊയ്തീന്‍കുഞ്ഞി-മറിയം ദമ്പതികളുടെ മകന്‍ താജുദ്ദീനാണ്(35) മരിച്ചത്.  കഴിഞ്ഞ ദിവസം സ്‌പോണ്‍സറായ അറബ് വംശജയ്ക്കും കുടുംബത്തോടുമൊപ്പം പെരുന്നാള്‍ അവധിക്കാലം ചെലവഴിക്കാന്‍ തുര്‍ക്കിയിലെത്തിയ താജുദ്ദീന്‍ അവിടത്തെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയാണുണ്ടായത്. ഉടന്‍ തന്നെ മരണം സംഭവിച്ചു. വര്‍ഷങ്ങളായി ദുബയിലായിരുന്ന താജുദ്ദീന്‍ ആറുമാസം മുമ്പ് നാട്ടിലേക്ക് വന്നിരുന്നു. പിന്നീട് പുതിയ ജോലി തരപ്പെടുത്തിയ ശേഷം മൂന്നുമാസം മുമ്പാണ് ദുബയിലേക്ക് തിരിച്ചുപോയത്. യുവാവിന്റെ മൃതദേഹം തുര്‍ക്കിയിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം ദുബയിലെത്തിച്ച ശേഷം ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ: റസീന. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: താഹിറ, റസീന, റഹ്മത്ത്, റുഖിയ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക