|    Dec 12 Tue, 2017 4:29 am
FLASH NEWS
Home   >  News now   >  

തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തി ജനങ്ങള്‍

Published : 16th July 2016 | Posted By: mi.ptk

turkey-1

അങ്കാറ: തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിബ് ഉറുദുഗാനെ പുറത്താക്കി ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. പട്ടാള അട്ടിമറിയ്‌ക്കെതിരെ  ജനങ്ങള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങി. അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു.

turkey-2

ജനങ്ങളും സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 90 പേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ രാജ്യത്തെ വിമാനത്താവളങ്ങളും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിന് ശേഷം അധികാരം പിടിച്ചെടുത്തതായി അവകാശമുന്നയിച്ചത്. വ്യോമ സേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങള്‍ പിടിച്ചെടുത്താണ് അട്ടിമറിയ്ക്ക് സൈന്യം തുടക്കമിട്ടത്.തുര്‍ക്കിയില്‍ പട്ടാള നിയമം നടപ്പാക്കിയതായും പീസ് കൗണ്‍സിലാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും ടെലിവിഷനിലൂടെ പീസ് കൗണ്‍സില്‍ അറിയിക്കുകയായിരുന്നു.

turkey
ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്ന പട്ടാളത്തെ എതിര്‍ക്കാന്‍ ഉറുദുഗാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ നിര്‍ദേശം അനുസരിച്ച ജങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി സൈനികര്‍ക്ക് നേരെ പ്രതിഷേധിക്കുകയായിരുന്നു.
രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറിശ്രമത്തിന് പുറകിലെന്നും അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായും നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് ആസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനികരെ കസ്റ്റഡിയിലെടുത്തതായും ഔദ്യോഗിക വക്താവ് അറിയിച്ചു.അതേസമയം തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഇപ്പോഴും സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക