|    Feb 21 Wed, 2018 8:52 am
FLASH NEWS

തുരുമ്പിച്ച പാലംകടവ് ഇരുമ്പുപാലം അപകടഭീഷണി ഉയര്‍ത്തുന്നു

Published : 8th May 2017 | Posted By: fsq

 

ചേറ്റുവ: കടപ്പുറം ഗ്രാമപ്പഞ്ചായത്തിനെയും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലംകടവ് ഇരുമ്പ് പാലത്തിന്റെ ചവിട്ട് പടികള്‍ തുരുമ്പ് പിടിച്ചത് അപകട ഭീഷണിയുയര്‍ത്തുന്നു.  പലപടികളും  ദ്രവിച്ചിരിക്കുന്നതുമൂലം രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്. ഈ പടികളില്‍ ചവിട്ടുമ്പോള്‍ കുഴിയാവുകയും കാലുകള്‍ താഴ്ന്നുപോകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.  കനോലി കനാലിന്റെ കുറുകേയുള്ള ഇരുമ്പ് പാലത്തിന്റെ അപകടാവസ്ഥ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായി. നാട്ടുകാര്‍ ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ പരാതികള്‍ നല്‍കിയിട്ടും ഇന്നേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കടപ്പുറം ഭാഗത്ത് നിന്ന് നിരവധി വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ചാവക്കാട്, വാടാനപ്പള്ളി, തൃശൂര്‍ ഭാഗങ്ങളിലേക്ക് എത്തുന്നതിന് പാലംകടവ് പാലത്തെയാണ് ആശ്രയിക്കുന്നത്. എത്രയും പെട്ടെന്ന് ഒരുമനയൂര്‍ ഇരുമ്പ് പാലം നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss