|    Jun 25 Mon, 2018 5:54 am
FLASH NEWS

തുരുത്തുമ്മല്‍ പടവില്‍ പുതിയ ബണ്ട് റോഡിന് അനുമതി

Published : 12th February 2018 | Posted By: kasim kzm

ചങ്ങരംകുളം: തുരുത്തുമ്മല്‍ പടവില്‍ പമ്പ് ഹൗസ് മുതല്‍ കാരെ കോഡ് വരെ ഒരു കിലോ മീറ്റര്‍ നീളത്തില്‍ പുതിയ ബണ്ടു റോഡ് നിര്‍മിക്കാന്‍ കൃഷിമന്തി വി എസ് സുനില്‍ കുമാര്‍ കെഎല്‍ഡിസിക്ക് നിര്‍ദേശം നല്‍കി. ബണ്ടു തകര്‍ച്ച മൂലം കൃഷി നശിച്ച തുരുത്തുമ്മല്‍ പടവില്‍ സന്ദര്‍ശിച്ചാണ് മന്ത്രി ബണ്ട് റോഡിന് അനുമതി നല്‍കിയത്. പുതിയ ബണ്ടു വരുന്നതോടെ ബണ്ടു തകര്‍ച്ച ഒരളവുവരെ ഇല്ലാതാകും വലിയ ബണ്ടു തകര്‍ന്നാലും പെട്ടെന്ന് കൃഷി ഒരുക്കാനും കഴിയും ഇത് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയതോടെയാണു മന്ത്രി ഉദ്യോഗസ്ഥര്‍ക്കു പുതിയ ബണ്ടിന്റെ നിര്‍മാണം തുടങ്ങണം എന്ന് നിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിയോടൊപ്പം ഉണ്ടയിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് തുരുത്തുമ്മല്‍ ബണ്ടു തകര്‍ന്നത്. തകര്‍ന്ന ബണ്ടിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ മന്ത്രിയും സ്പീക്കറും വിലയിരുത്തി. കിലോമീറ്റര്‍ നീളുന്ന ബണ്ട് ചുറ്റി നടന്ന് മന്ത്രിയും സ്പീക്കറും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയത് കര്‍ഷകര്‍ക്കും ആവേശമായി. രണ്ടു തവണയായി ഇവിടെ ബണ്ടു തകര്‍ന്നു അരക്കോടിയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss