|    Oct 20 Fri, 2017 10:35 am
FLASH NEWS

തുമ്പ ശാന്തിനഗറില്‍ സിപിഎം-ബിജെപി സംഘര്‍ഷം

Published : 17th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: തുമ്പയ്ക്കടുത്ത് ശാന്തിനഗറില്‍ ബിജെപി സിപിഎം സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ കല്ലേറിലും അക്രമത്തിലും അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സിഐടിയു പ്രവര്‍ത്തകനായ ശാന്തിനഗര്‍ സ്വദേശി കുമാര്‍, ബിജെപി. പ്രവര്‍ത്തകരായ ദിലീപ്, സന്തോഷ്, രാജേന്ദ്രന്‍, ഏണസ്റ്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ കുമാറിന്റെയും സന്തോഷിന്റെ തലയ്ക്ക് മുറിവുണ്ട്. ഇന്നലെ രാവിലെ ശാന്തിനഗറില്‍ ബിജെപിക്കാര്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് കല്ലേറും സംഘര്‍ഷവുമുണ്ടായി. സമീപത്തെ വീടുകളിലേക്കും കല്ലേറുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.  സംഭവമറിഞ്ഞ്  തുമ്പ, കഴക്കൂട്ടം, മെഡിക്കല്‍കോളജ് സ്‌റ്റേഷനുകളില്‍ നിന്നും പൊലിസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. നേരത്തെ ഏതാനുപേര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രം കൂടിയാണ് ശാന്തി നഗര്‍. കുറച്ച് നാളുകളായി തുമ്പ, കുളത്തൂര്‍, ആറ്റിപ്ര  പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രമോദ് കുമാറും, കഴക്കൂട്ടം സിഐ അയജകുമാര്‍, മെഡിക്കല്‍കോളജ് സിഐ ബിനുകുമാര്‍ എന്നിവരുടെനേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം സംഭവസ്ഥലത്തെത്തുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക