|    Oct 19 Fri, 2018 5:54 am
FLASH NEWS

തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണത്തിന് അപേക്ഷ നല്‍കിയത് 110പേര്‍ മാത്രം

Published : 16th September 2017 | Posted By: fsq

 

പാലക്കാട്: നഗരസഭ പരിധിയില്‍ നഗരസഭാ അധികൃതര്‍ നടപ്പാക്കുന്ന തുമ്പൂര്‍മുഴി മാതൃകയിലുളള മാലിന്യസംസ്—കരണത്തിന് ഇതുവരെ അപേക്ഷ നല്‍കിയത് 110പേരാണെന്ന് സെക്രട്ടറി  അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ വീടുകളില്‍ നിന്ന് ജൈവമാലിന്യ ശേഖരിക്കുന്നത്  നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ ജൈവമാലിന്യസംസ്—കരണത്തിന് ഒട്ടും തന്നെ സ്ഥലസൗകര്യമില്ലാത്തവരില്‍ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്.  അപേക്ഷ പരിശോധിച്ച് മാലിന്യസംസ്—കരണത്തിന് സ്ഥലസൗകര്യമില്ലെന്ന് ഉറപ്പായതിനു ശേഷമാവും വീടുകള്‍ക്ക് മാലിന്യസംസ്—കരണത്തിന് അവസരം നല്‍കുക. നഗരസഭാ കാര്യാലയ പരിസരം, ശേഖരിപുരം, പുതുപള്ളി തെരുവിലെ നഗരസഭാ അറവുശാല പരിസരം, വെണ്ണക്കര എന്നിവിടങ്ങളിലാണ് നഗരസഭ തുമ്പൂര്‍ മുഴി മാതൃകയില്‍ ജൈവമാലിന്യസംസ്—കരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്—റ്റേഡിയം, ലക്ഷ്മി നാരായണപുരം, മണലി എന്നിവിടങ്ങളില്‍ തുമ്പൂര്‍മുഴി മാത്യക സജ്ജമാക്കി വരികയാണ്. സംസ്്കരണത്തിന് ഒരെണ്ണത്തിന് അഞ്ചുലക്ഷത്തോളമാണ് ചെലവ്. നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുക. നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ഹാബിറ്റാറ്റ് ടെക്—നോളജി ഗ്രൂപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബിന്നുകളിലൊ വലുപ്പമുള്ള മറ്റേതെങ്കിലും കോണ്‍ക്രീറ്റ് നിര്‍മാണത്തിലൊ സുഷിരങ്ങളിട്ട് വായുസഞ്ചാരമുറപ്പാക്കി കരിയിലയും ചാണകവും ഉപയോഗിച്ച് 90ദിവസത്തിനകം ജൈവമാലിന്യം വളമാക്കി മാറ്റുന്ന മാലിന്യസംസ്—കരണരീതിയാണ് തുമ്പൂര്‍മുഴി മാതൃക. നാല്, നാല്, നാല് ക്യുബിക്ക് ഫീറ്റ് അനുപാതത്തിലുളള നിര്‍മാണത്തില്‍ ആറ് ഇഞ്ച് കനത്തില്‍ കരിയില ഇട്ട് ചാണക ഇനോക്കുലം തളിച്ച് അതിന് മുകളില്‍ ജൈവമാലിന്യമിട്ട്് പുറമെ തുടര്‍ന്നും കരിയില ഇട്ടാണ് മാലിന്യ സംസ്‌കരണം നടത്തുക. ഈ അനുപാതത്തിലുളള നിര്‍മാണത്തില്‍ നിറയുന്നത് വരെ ഒരു ദിവസം എട്ട് മുതല്‍ 10 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്്ക്കരിക്കാം. ആകെ 1.8 ടണ്‍ മാലിന്യം സംസ്—ക്കരിക്കാം. മൊത്തം 250 കിലോഗ്രാം വളം അതുവഴി ലഭിക്കും. ചാണക ഇനോക്കുലം ഉപയോഗിക്കുന്നതിനാല്‍ ദുര്‍ഗന്ധം  ഒട്ടും തന്നെ ഉണ്ടാവില്ല. ചെറിയ ബിന്നുകളില്‍ അടുക്കളയ്ക്കകത്തു വരെ ഇതേ രീതിയില്‍ ജൈവമാലിന്യം സംസ്—കരിക്കാം. നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ നനവ് പൂര്‍ണമായല്ലെങ്കിലും ഭൂരിഭാഗമെങ്കിലും അകറ്റിയാണ് നിക്ഷേപം നടത്തേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss