|    Jan 23 Mon, 2017 1:58 pm
FLASH NEWS

തുണീസ്യ: മതത്തെ രാഷ്ട്രീയ ത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അന്നഹ്ദ പ്രതിജ്ഞാബദ്ധം-ഗന്നൂശി

Published : 22nd May 2016 | Posted By: SMR

തുണിസ്: തുണീസ്യയിലെ ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ നിന്നു മതത്തെ മാറ്റിനിര്‍ത്താന്‍ തന്റെ പ്രസ്ഥാനമായ അന്നഹ്ദ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി. ഇതിനായി വരുംദിവസങ്ങളില്‍ ചര്‍ച്ചനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തുണിസില്‍ നടന്ന അന്നഹ്ദയുടെ 10ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012നുശേഷം ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിനു അന്നഹ്ദ അനുയായികള്‍ ഒത്തുകൂടി. തുണീസ്യന്‍ പ്രസിഡന്റ് ബാജി ഖായിദ് സബ്‌സി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, അറബ് വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള അന്നഹ്ദ നേതൃത്വത്തെ തിരഞ്ഞെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക