|    Oct 18 Thu, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുണീസ്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇനി ഇഷ്ടമുള്ളവരെ വിവാഹംചെയ്യാം

Published : 16th September 2017 | Posted By: fsq

 

തുണിസ്: തുണീസ്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അമുസ്‌ലിം യുവാക്കളെ വിവാഹം ചെയ്യുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കി. രാജ്യത്തെ സ്ത്രീകള്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്താനുള്ള പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണിതെന്ന് പ്രസിഡന്റിന്റെ വക്താവ് സെയ്ദാ ഖരാഷ് അറിയിച്ചു. ഇതോടെ മുസ്‌ലിം യുവതികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട യുവാക്കളെ ജീവിതപങ്കാളികളാക്കി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായി  അവര്‍ അറിയിച്ചു. 1973 മുതല്‍ നിലവിലുള്ള നിരോധനം അവസാനിപ്പിക്കണമെന്നും 2014ലെ അറബ് വസന്തത്തിനു ശേഷം രാജ്യത്ത് നിലവില്‍ വന്ന  ഭരണഘടനയ്ക്ക് വിരുദ്ധമാണിതെന്നും പ്രസിഡന്റ് ബീജി സെയദ് എസിബ്‌സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അദ്ദേഹം വനിതാ അഭിഭാഷകര്‍ ഉള്‍പ്പെട്ട കമ്മീഷനെയും നിയോഗിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss