|    Oct 17 Tue, 2017 1:37 pm
Home   >  Todays Paper  >  page 9  >  

തുണീസ്യന്‍ സര്‍ക്കാരിന് പിന്തുണയുമായി അന്നഹ്ദ

Published : 26th August 2016 | Posted By: SMR

തുണിസ്: തുണീസ്യന്‍ സര്‍ക്കാരിനു പിന്തുണ നല്‍കുമെന്നു തുണീസ്യയിലെ അന്നഹ്ദ പ്രസ്താനത്തിന്റെ നേതാവ് അറിയിച്ചു. അല്‍ ശീഹിദിന്റെ സര്‍ക്കാരില്‍ തങ്ങള്‍ മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും അന്നഹ്ദ ഉപമേധാവി അലി ലാരിദ് അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമായി വോട്ടുചെയ്യും. എന്നാല്‍ എല്ലാ മന്ത്രിമാരെയും തങ്ങള്‍ അംഗീകരിക്കുമെന്ന് അര്‍ഥമില്ല. പാര്‍ട്ടിയുടെ സംവരണ ആവശ്യം പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
217 അംഗങ്ങളുള്ള തുണീസ്യന്‍ പാര്‍ലമെന്റില്‍ അന്നഹ്ദ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയാണ്. 69 അംഗങ്ങളാണു അന്നഹ്ദ പാര്‍ട്ടിക്ക് പാര്‍ലമെന്റിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക