|    Nov 17 Sat, 2018 5:43 am
FLASH NEWS

തുണിസഞ്ചി വാങ്ങിയതില്‍ അഴിമതിയെന്ന് ആരോപണം

Published : 12th August 2018 | Posted By: kasim kzm

തളിക്കുളം: തളിക്കുളം ഗ്രാമപ്പഞ്ചായത്ത് 2016-17 വര്‍ഷത്തെ ഹരിത കേരളം പദ്ധതി പ്രകാരം തുണിസഞ്ചി വാങ്ങിയതില്‍ വന്‍ അഴിമതി നടത്തിയെന്ന് ആരോപണം. യുഡിഎഫ് മെംമ്പര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനകാര്യ വകുപ്പാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമായ തുണി ഉപയോഗിച്ചുള്ള തുണി സഞ്ചി തമിഴ്‌നാട്ടില്‍ നിന്നാണ് വാങ്ങിയിരിക്കുന്നത്. പഞ്ചായത്ത് വാഹനത്തിനു ഇന്ധനം അടിച്ച വകയിലും യാത്രാബത്ത ഇനത്തിലും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എന്നിവര്‍ കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും അന്നത്തെ ജൂനിയര്‍ ജൂനിയര്‍ സൂപ്രണ്ടും ഇപ്പോഴത്തെ സെക്രട്ടറിയുമായ എ ആര്‍ ഉന്മേഷിനെ സ്ഥലം മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതിക്ക് എല്ലാ വിധത്തിലും കൂട്ട് നിന്ന അന്നത്തെ പ്രസിഡന്റ് കെ കെ രജനി മെമ്പര്‍ സ്ഥാനം സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് തളിക്കുളം പഞ്ചായത്ത് പ്രക്ഷോഭ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂണ്‍ റഷീദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആക്ട് പ്രകാരം തുണി സഞ്ചി വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ പത്ര പരസ്യം നടത്തുകയോ മറ്റു നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ 3 കൃത്രിമ സ്ഥാപനങ്ങളുടെ പേരില്‍ ഒരാള്‍ തന്നെ ഒപ്പിട്ട വ്യാജ ക്വട്ടേഷന്‍ വച്ചിരിക്കുകയാണ്. പര്‍ച്ചേസിങ് കമ്മിറ്റി ചേര്‍ന്നതായി വ്യാജ രേഖയുണ്ടാക്കി അതില്‍ ഒരു കമ്പനിക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. പര്‍ച്ചേസിങ് കമ്മിറ്റി ചേര്‍ന്നതായി പറയുന്ന ദിവസം പ്രസിഡന്റ്, സെക്രട്ടറി, ജൂനിയര്‍ സുപ്രണ്ട് എന്നിവര്‍ തിരുവന്തപുരത്ത് ശ്മശാനത്തിനു ഫണ്ട് സംബന്ധിച്ച ചര്‍ച്ചയില്‍ ആയിരുന്നു എന്നതിനുള്ള രേഖ ഫിനാന്‍സ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ വാങ്ങാനും തുണി സഞ്ചി കൊണ്ടുവരാനും 3 തവണ ഈറോഡ് പോയി എന്നാണ് കള്ള രേഖ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ തുണിസഞ്ചി വന്നിട്ടുള്ളത് എബിടി പാര്‍സല്‍ സര്‍വിസ് വഴിയാണ്.
പഞ്ചായത്ത് വാഹനത്തിനു ഇന്ധനം അടിച്ച വകയിലും യാത്ര ബത്ത വാങ്ങിയതും തിരിച്ചടപ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഈ കാലയളവിലെ അക്കൗണ്ടന്റില്‍ നിന്നും സഖ്യ എഴുതാത്ത ചെക്ക് വാങ്ങിച്ചതായി അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രജനി നിലവിലെ മെംമ്പര്‍ സ്ഥാനം രാജിവയ്ക്കണം. 20നു പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പിഐ ഷൗക്കത്തലി, പിഎം അബ്ദുല്‍ ജബ്ബാര്‍, വിസി അബ്ദുല്‍ ഗഫൂര്‍, എംകെ ബാബു, പിഎസ് സുല്‍ഫിക്കര്‍, എ ആര്‍ രമേശ്, എടി നേന, കെടി കുട്ടന്‍, പികെ രാമചന്ദ്രന്‍, കെഎസ് രാജന്‍, മദനമോഹന്‍ പ്രസംഗിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss