|    May 30 Tue, 2017 7:05 am
FLASH NEWS

തുണിസഞ്ചി മുതല്‍ പാള പ്ലേറ്റുകള്‍ വരെ ; കുടുംബശ്രീ വിപണനമേളയില്‍ കൗതുകമേറെ

Published : 21st March 2017 | Posted By: fsq

 

കണ്ണൂര്‍: കുഞ്ഞുപൗച്ച് രൂപത്തില്‍ കൈപ്പിടിയില്‍ ഒതുക്കാവുന്ന, ആവശ്യത്തിനനുസരിച്ച് നിവര്‍ത്തി എടുക്കാനാവുന്ന തുണിസഞ്ചി. കണ്ടുപഴകിയവക്ക് പകരം ആരെയും ആകര്‍ഷിക്കുന്ന സൗകര്യപ്രദമായ രൂപത്തിലുള്ള സഞ്ചികളുമായി കുടുംബശ്രീ പ്രദര്‍ശന വിപണനമേള ടൗണ്‍സ്‌ക്വയറില്‍ തുടങ്ങി.
ഏപ്രില്‍ 2ന് ജില്ലയെ പ്ലാസ്റ്റിക് ക്യാരിബാഗ് ഡിസ്‌പോസിബിള്‍ മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലയിലെ തുണിസഞ്ചി നിര്‍മാണ സംരംഭകരെ പങ്കെടുപ്പിച്ച് മേള സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും സഹകരണത്തോടെ നടക്കുന്ന വിപണനമേളയില്‍ 61 കുടുംബശ്രീ യൂനിറ്റുകളും മയ്യില്‍, കൊട്ടിയൂര്‍, ചെമ്പിലോട്, ഏഴോം, ആറളം ഗ്രാമശ്രീ അപ്പാരല്‍ യൂനിറ്റുകളുമാണ് ആദ്യദിനം ഉല്‍പന്നങ്ങളുമായെത്തിയത്. സ്‌കൂള്‍ ബാഗുകള്‍, ഫയല്‍ ഫോള്‍ഡര്‍, ട്രാവലര്‍ ബാഗ് തുടങ്ങി 10 രൂപ മുതല്‍ 700 രൂപ വരെ വിലവരുന്ന വിവിധതരം തുണിസഞ്ചികള്‍ മേളയിലുണ്ട്.
കുടുംബശ്രീ തയ്യല്‍ യൂനിറ്റുകള്‍ക്കൊപ്പം ഇരിണാവ് വീവേഴ്‌സ്, കേരള ദിനേശ്, ഗ്രാമം അഴീക്കോട് എന്നിവയുടെ ഉല്‍പന്നങ്ങളും ശ്രീകണ്ഠാപുരത്തെ മലബാര്‍ ഫാംഡിഷിന്റെ പാളപ്ലേറ്റുകളും വില്‍പ്പനയ്ക്കുണ്ട്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 22നു വൈകീട്ട് സമാപിക്കും. ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വാങ്ങാനും ആവശ്യമുള്ള ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ദിലീപ്കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ എം സുര്‍ജിത്, അസി. കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day