|    Mar 26 Sun, 2017 9:04 am
FLASH NEWS

തുണിക്കടയില്‍ കവര്‍ച്ചാ ശ്രമം;കള്ളന്റെ ചിത്രം സിസി ടിവിയില്‍

Published : 30th September 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: തുണി കടയില്‍ കവര്‍ച്ചാ ശ്രമം. കള്ളന്റെ ചിത്രം സിസി ടിവിയില്‍. ഉടമയുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ ജെന്‍സ് ഡ്രസ്സ് ഷോപ്പായ   മാനത്തുമംഗലം ബൈപാസ് റോഡിലെ പി പീസ് ജീന്‍സ് പുമായിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണ് മോഷ്ടാവ്  ഷോപ്പിന്റെ അകത്ത് കടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുഖംമൂടി ധരിച്ച് കടയ്ക്ക് അകത്ത് കടന്ന കള്ളന്‍ മേശയുടെ വലിപ്പില്‍ നിന്നും പണം മോഷ്ടികുന്നത് ദൃശ്യത്തില്‍ കാണാം. 3,500 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ഒരു ബ്രാന്റഡ് ഷര്‍ട്ടും മോഷ്ടിച്ചിട്ടുണ്ട് പോലിസ് അന്വേഷണം ആരംഭിച്ചു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക