|    Sep 19 Wed, 2018 9:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തുടര്‍ച്ചയായ 40 ജയങ്ങള്‍ക്കു ശേഷം റയല്‍ മാഡ്രിഡിന് തോല്‍വി

Published : 17th January 2017 | Posted By: fsq

 

സെവിയ്യ: ഒടുവില്‍, ചാംപ്യന്മാര്‍ തോല്‍വിയറിഞ്ഞു. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൂട്ടരും 41ാം തുടര്‍ജയത്തിനരികെ സെല്‍ഫ് ഗോളില്‍ തട്ടിവീണു. തുടര്‍ച്ചയായി നാല്‍പതു മല്‍സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച റയല്‍ മാഡ്രിഡ് സ്പാനിഷ് ലാ ലീഗ ചാംപ്യന്‍ഷിപ്പില്‍ സെവിയ്യയോടാണ് തോറ്റുമടങ്ങിയത്. ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റി ഗോളില്‍ ആധിപത്യം നേടിയ റയല്‍ മാഡ്രിഡിന് തിരിച്ചടിയായത് സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോള്‍. ഒരു ഗോള്‍ ലീഡ് വഴങ്ങി സെവിയ്യ അവസാന ആറു മിനിറ്റില്‍ നേടിയ രണ്ട് ഗോളുകള്‍ക്കാണ് റയലിനെ മുട്ടുകുത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനു ശേഷം റയല്‍ തോല്‍വിയറിഞ്ഞത് ഇന്നലെ സെവിയ്യയുടെ ഹോംഗ്രൗണ്ടിലായിരുന്നു. തോറ്റെങ്കിലും പതിനേഴ് മല്‍സരങ്ങളില്‍ നിന്ന് 40 പോയിന്റുള്ള റയല്‍ തന്നെയാണ് ലാ ലീഗയില്‍ മുന്നില്‍. 39 പോയിന്റുമായി ബാഴ്‌സയെ മറികടന്ന് സെവിയ്യ രണ്ടാം സ്ഥാനത്തെത്തി. 38 പോയിന്റുമായി ബാഴ്‌സ മൂന്നാമതെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss